1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2015

സ്വന്തം ലേഖകന്‍: ചൊവ്വയില്‍ അജ്ഞാത ഗുഹ, ശാസ്ത്രജ്ഞന്മാര്‍ രണ്ടുതട്ടില്‍. വലുപ്പവുള്ള ഐസ് പാളി മൂലം രൂപപ്പെട്ടതാകാം ഈ ഗുഹാമുഖ ഗര്‍ത്തമെന്നാണു ഏറ്റവും പുതിയ വാദം. 130 അടി കനമുള്ള വമ്പന്‍ ഐസ് പാളിയാണു ചൊവ്വയില്‍ പൊടി പടലങ്ങളുടെ പാളികള്‍ക്കടിയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു പുതിയ വാദത്തെ സാധൂകരിക്കുന്നു.

നാസയുടെ മാര്‍സ് റികൊണൈസന്‍സ് ഓര്‍ബിറ്റര്‍ (എംആര്‍ഒ) എന്ന സ്‌പെയ്‌സ് പേടകമാണ് ചൊവ്വയുടെ ഉപരിതലത്തെ പൊടിപടലങ്ങളുടെ പാളികള്‍ക്കടിയില്‍ മഞ്ഞുപാളിയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള പാത്രത്തിന്റെ ആകൃതിയിലുള്ള ഈ ഗര്‍ത്തത്തില്‍ പല പാളികള്‍ ദൃശ്യമാണ്. ഐസ്, പൊടിപടലം, പാറകള്‍ തുടങ്ങിയവയുടേതാണു വ്യത്യസ്ത പാളികള്‍.

ഗ്രഹോപരിതലത്തില്‍ മറ്റു വസ്തുക്കള്‍ വന്നു പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ ഫലമായാണ് ഇതു പോലുള്ള ഗര്‍ത്തങ്ങള്‍ (ഗുഹാമുഖങ്ങള്‍) രൂപപ്പെടുന്നത് . അതേ സമയം ഉപരിതലത്തിന്റെ അകത്തെ പാളികള്‍ രൂപപ്പെട്ടിരിക്കുന്ന വസ്തുക്കളെ അടിസ്ഥാനപ്പെടുത്തി ഇത്തരം പ്രകമ്പനങ്ങളുടെ തീവ്രത വ്യത്യാസപ്പെടുന്നു. കരുത്തു കുറഞ്ഞ വസ്തുക്കളുടെ പാളികളില്‍ പ്രകമ്പന തീവ്രത കൂടുതലും കരുത്തുറ്റ പാളികളില്‍ പ്രകമ്പന തീവ്രത കുറവും ആയിരിക്കും.

ചൊവ്വയിലെ അര്‍ക്കാഡിയ പ്ലാനീഷ്യ എന്നു പേരിട്ടിരിക്കുന്ന ഈ സ്ഥലത്തു ഇത്തരത്തിലുള്ള പല ഗുഹാമുഖങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു ഗുഹാമുഖം ഇതാദ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം ഗുഹാമുഖങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണാനാവൂ. എല്ലാ ഗുഹാമുഖങ്ങളിലും പാളികള്‍ രൂപപ്പെട്ടിരിക്കുന്നുവെന്നത് ചൊവ്വയുടെ ഉപരിതലം വ്യത്യസ്ത വസ്തുക്കള്‍ കൊണ്ടു നിര്‍മിതമാണെന്നതിനു തെളിവായി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.