1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2019

സ്വന്തം ലേഖകന്‍: ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അതിനാടകീയ രംഗങ്ങള്‍. മത്സരത്തിന്റെ 17ാം മിനിറ്റില്‍ ഗ്രൗണ്ടിലൂടെ ഒരു സ്ത്രീ ഓടുന്നത് കണ്ട് കാണികളും കളിക്കാരും അന്തംവിട്ടു. അതും അര്‍ദ്ധ നഗ്‌ന ആയിട്ടായിരുന്നു അവരുടെ ഓട്ടം.

പിന്നാലെ സുരക്ഷാ ജീവനക്കാരും ഓടി. ഇതോടെ മത്സരം കുറച്ചു സമയം തടസ്സപ്പെട്ടു. ഇവരെ കീഴടക്കിയ സുരക്ഷാ ജീവനക്കാര്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.

ശരീരത്തില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന, ഉടല്‍ മാത്രം മറക്കുന്ന കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ആ വസ്ത്രത്തില്‍ vitaly uncensored എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

കിന്‍സി വൊളന്‍സ്‌കി എന്ന റഷ്യന്‍ സ്വിം സ്യൂട്ട് മോഡലാണ് ഈ സ്ത്രീയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു ട്യൂബ് പ്രാങ്ക്‌സ്റ്റെര്‍ ആയ വിറ്റലി സൊറൊവെറ്റ്‌സ്‌കിയുടെ കാമുകിയാണ് ഇവര്‍. മൂന്ന് ലക്ഷത്തോളം ഫോളേവ്‌ഴ്‌സുള്ള ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി കൂടിയാണ് കിന്‍സി. ഈ ഓട്ടത്തോടെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

അതിലും രസകരമായ കാര്യം 2014ലെ ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ വ്യക്തിയാണ് സൊറൊവെറ്റ്‌സ്‌കി. തുടര്‍ന്ന് പ്രധാനപ്പെട്ട കായിക മത്സരങ്ങള്‍ കാണുന്നതില്‍ നിന്നെല്ലാം സൊറൊവെറ്റ്‌സ്‌കിക്ക് വിലക്ക് ലഭിച്ചിരുന്നു. ഏതായാലും കിന്‍സി കാമുകന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുവെന്നാണ് ട്വിറ്ററില്‍ ഫുട്‌ബോള്‍ ആരാധകരുടെ കമന്റ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.