1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2015

സ്വന്തം ലേഖകന്‍: ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത. ചപാല ഒമാന്‍ തീരത്ത് വീശിയടിക്കുന്നതോടെ തിരമാലകള്‍ 22 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളിലും നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അയല്‍രാജ്യമായ യെമനിന്റെ തീരപ്രദേശം വരെ എത്തുമെന്ന് നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം അറബിക്കടലിനു മുകളില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് എത്തി കഴിഞ്ഞു. മണിക്കൂറില്‍ കാറ്റിന്റെ വേഗത 65 മുതല്‍ 135 കിലോമീറ്റര്‍ വരെ ആയിരിക്കും.

ചപാലാ ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശങ്ങളില്‍ എത്തുന്നതിന്റെ ഫലമായി യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് പബ്ലിക് അതോറിറ്റിയുടെ സഹായത്തോടെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടില്‍ ചപാലാ ചുഴലിക്കാറ്റ് ഒമാന്റെ കടല്‍ത്തീരത്തു നിന്നും 850 കീലോ മീറ്റര്‍ ദൂരെ വരെ എത്തി. ഇതിന്റെ സൂചനയായി യുഎഇ രാജ്യങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയോടെ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

ചാപാലാ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് എത്തുന്നതിന് ഇനി 48 മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ ശക്തമായ വെള്ളപ്പൊക്കത്തിനാണ് ഒമാന്‍ ഇരയായത്. ഇത്തവണ യുഎഇ രാജ്യങ്ങളെ മൊത്തത്തില്‍ ഭീതിയിലാഴ്ത്തി കൊണ്ടാണ് ചുഴലിക്കാറ്റ് എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.