1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2015

സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. ചെലവു ചുരുക്കല്‍ നടപടികള്‍ ലംഘിച്ച കുറ്റത്തിനാണ് ഉദ്യോ?ഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 നു ശേഷം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 1.20 ലക്ഷം കവിഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരും താഴെത്തട്ടിലുള്ളവരും നടപടിക്കു വിധേയരായവരിലുണ്ട്. ഔദ്യോഗിക ചടങ്ങുകളിലെ ധൂര്‍ത്ത്, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി സ്വീകരണങ്ങളും വിവാഹങ്ങളും ശവസംസ്‌കാരങ്ങളും നടത്തുക, വഴിവിട്ട് സബ്‌സിഡി അനുവദിക്കുക, ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും നടപടി.

ഉദ്യോഗസ്ഥ ദുര്‍ഭരണം ഇല്ലാതാക്കാനും പാഴ്‌ചെലവിനു തടയിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നു ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിഷന്‍ പറഞ്ഞു. നേരത്തെ പാര്‍ട്ടിയിലെയും പട്ടാളത്തിലെയും ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി ശിക്ഷിക്കപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.