1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

സ്വന്തം ലേഖകന്‍: മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം. സന്ദര്‍ശകരും പര്‍വതാരോഹകരും നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ഏപ്രില്‍ മാസംമുതല്‍ എവറസ്റ്റില്‍നിന്ന് ചൈന നീക്കം ചെയ്തത്. 8.5 ടണ്‍ മാലിന്യം നീക്കം ചെയ്തതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

30 അംഗങ്ങളുള്ള സംഘമാണ് എവറസ്റ്റില്‍ സന്ദര്‍ശകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ആകെയുള്ള 8.5 ടണ്‍ മാലിന്യത്തില്‍ 2.3 ടണ്‍ മനുഷ്യവിസര്‍ജ്യമാണ്. പര്‍വതാരോഹകര്‍ നിക്ഷേപിച്ച ഒരു ടണ്ണോളം മാലിന്യവും നീക്കം ചെയ്തതായി ടിബറ്റന്‍ പര്‍വതാരോഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എവറസ്റ്റ് കീഴടക്കുന്നതിന് സമാനമായിരുന്നു മാലിന്യം നീക്കം ചെയ്യല്‍ പ്രക്രിയ ആണെന്ന് സംഘാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ പര്‍വതാരോഹണ സീസണില്‍ (മാര്‍ച്ച്‌മേയ് മാസങ്ങളില്‍) ടിബറ്റന്‍ ഭാഗത്തുനിന്ന് 202 പേരും നേപ്പാളിന്റെ ഭാഗത്തുനിന്ന് 446 പേരുമാണ് എവറസ്റ്റ് കീഴടക്കാന്‍ എത്തിയിരുന്നത്. ഇവരെ കൂടാതെ ആയിരക്കണക്കിന് സന്ദര്‍ശകരും ഇരുവശങ്ങളിലെയും ബേസ് ക്യാമ്പുകളിലെത്തിയിരുന്നു.

എവറസ്റ്റ് കയറാനെത്തുന്ന പര്‍വതാരോഹകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ പരിസ്ഥിതി സൗഹൃദ ശൗചാലയങ്ങളും മാലിന്യശേഖരണ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ചൈന ഉദ്ദേശിക്കുന്നുണ്ടെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.