1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2021

സ്വന്തം ലേഖകൻ: രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാൻ അധിനിവേശം കഴിഞ്ഞ്​ മടങ്ങു​​േമ്പാൾ കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കൻ സേന തകർത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ അംഗങ്ങൾ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകൾ വൈറലായിരുന്നു.

അതിനേക്കാൾ വൈറലാകുകയാണ്​ ഇ​പ്പോൾ ഒരു വീഡിയോ. യുഎസ്​ സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്‍റെ ചിറകിൽ ഊഞ്ഞാലാടുന്ന താലിബാൻ അംഗങ്ങളുടെ വീഡ​ിയോ ആണ്​ വൈറലാകുന്നത്​. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് താലിബാൻ അംഗങ്ങൾ വിമാനത്തിന്‍റെ ചിറകിൽ ഊ​ഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്.

“സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്​. താലിബാൻ അവരുടെ (അമേരിക്കയുടെ) വിമാനങ്ങൾ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി,“ എന്ന കുറിപ്പോടെയാണ്​ അദ്ദേഹം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​.

അതേസമയം, ഈ വീഡ​ിയോ എന്ന്​ ചിത്രീകരിച്ചതാണെന്ന്​ വ്യക്​തമല്ല. അ​ഫ്​ഗാനിൽ നിന്ന്​ അമേരിക്ക മടങ്ങിയ ശേഷമാണോ ഇതെന്നും അറിയില്ല. ഒരാൾ ഊഞ്ഞാൽ ആടുന്നതും മറ്റൊരാൾ ആട്ടിവിടുന്നതും രണ്ടുപേർ ചിരികളികളോട്​ ഇത്​ നോക്കി നിൽക്കുന്നതുമാണ്​ വീഡിയോയിലുള്ളത്​.

സൈനിക ഉപകരണങ്ങളും ആയുധങ്ങളും യുദ്ധ വാഹനങ്ങളുമടക്കം നിരവധി ആയുധ-പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഉപേക്ഷിച്ചതായാണ്​ യുഎസ് സെൻട്രൽ കമാൻഡിന്‍റെ (CENTCOM) റിപ്പോർട്ട്. എയർക്രാഫ്​റ്റുകളും കവചിത വാഹനങ്ങളുമടക്കം ദശലക്ഷക്കണക്കിന്​ ഡോളർ വിലവരുന്ന യുദ്ധോപകരണങ്ങളും ഇതിൽ​പ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.