1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ടി​​​​യാ​​​​ൻ​​​​ഹെ​​​​യു​​​​ടെ മൊഡ്യൂ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട ലോം​​​​ഗ് മാ​​​​ർ​​​​ച്ച് 5ബി ​​​​റോ​​​​ക്ക​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​കെ​​യെ​​​​ത്തും. ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കു ത​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണു റോ​​​​ക്ക​​​​റ്റ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്.

എന്നാൽ അതി​​​​നു​​​​ ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​ക്കു​​​​ചു​​​​റ്റും വ​​​​ലം വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്. 90 മി​​​​നി​​​​റ്റി​​​​ൽ ഒ​​​​രു ത​​​​വ​​​​ണ എ​​​​ന്ന സ​​​​മ​​​​യം കൊ​​​​ണ്ടാ​​​​ണു റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​യെ വ​​​​ലം വ​​​​യ്​​​​ക്കു​​​​ന്ന​​​​ത്. മേ​​​​യ് എ​​​​ട്ടോ​​​​ടെ റോ​​​​ക്ക​​​​റ്റ് തി​​​​രി​​​​ച്ച് ഭൂ​​​​മി​​​​യു​​​​ടെ ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ വ​​​​ല​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്നു​​ യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. 100 അ​​​​ടി നീ​​​​ള​​​​വും 21 ട​​​​ൺ ഭാ​​​​ര​​​​വു​​​​മു​​​​ള്ള റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​യി​​​​ൽ എ​​​​വി​​​​ടെ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും പ​​​​തി​​​​ക്കാം. ഭൂ​​​​മി​​​​യി​​​​ൽ പ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ക​​​​ത്തി​​​​ത്തീ​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

എന്നാല്‍ റോക്കറ്റ് പൂര്‍ണ്ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്നതാണ്. റഷ്യയും ചൈനയുടെ മിക്ക പ്രദേശങ്ങളും യൂറോപ്പും ഇതിന്റെ സഞ്ചാരപഥത്തിന് പുറത്താണ്.

എന്നാൽ ലോം​​​ഗ് മാ​​​ർ​​​ച്ച് 5 ബി ​​​റോ​​​ക്ക​​​റ്റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ടം ഭൂ​​​മി​​​യി​​​ലേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​ന മൗ​​​നം തുടരുകയാണ്. റോ​​​ക്ക​​​റ്റ് സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റിയതും ശ്രദ്ധേയമായി. ശനിയാഴ്ച രാ​ത്രിയോടെ വടക്കുകിഴക്കൻ ആഫ്രിക്കയിലെ സുഡാനിൽ പതിച്ചേക്കുമെന്ന്​ അമേരിക്കയിലെ ഏറോസ്​പേസ്​ കോർപറേഷൻ പറയുന്നു. എന്നാൽ, കാലാവസ്​ഥ മാറ്റവും റോക്കറ്റ്​ എഞ്ചിൻ പ്രവർത്തനവും ആശ്രയിച്ചിരിക്കും സഞ്ചാരപഥം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.