1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രസ്റ്റനില്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ ഉള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം നടത്തപ്പെടുന്നു. സെഹിയോന്‍ മിനിസ്ട്രിയുടെയും കുട്ടികളുടെ ധ്യാനത്തില്‍ പ്രശസ്തമായ ക്രിസ്റ്റീന്‍ ധ്യാന ടീമും സംയുക്തമായിട്ടാണ് ഈ ധ്യാനം നയിക്കുന്നത്. ആത്മീയമായും, മാനസ്സികമായും ഒരുങ്ങുന്നതിനും, പഠനത്തില്‍ എങ്ങിനെ എകാഗ്രത വര്‍ദ്ധിപ്പിക്കാം, ഓരോ ദിനങ്ങളും ദൈവ കൃപയില്‍ എങ്ങിനെ നിറക്കാം, ജീവിത വിജയം കൊയ്യാന്‍ എങ്ങിനെ ദൈവീക സ്നേഹത്തില്‍ ജീവിതത്തെ ക്രമീകരിക്കാം ,മറ്റെല്ലാവരുടെയും അനുഗ്രഹങ്ങള്‍ നേടുവാന്‍ ഉതകുന്ന കുട്ടികളുടെ പെരുമാറ്റ-സ്വഭാവ-വിശ്വാശ രൂപീകരണം തുടങ്ങിയവയില്‍ വിഷയാവതരണവും,പരിശീലനവും വഴി കുട്ടികള്‍ക്ക് ലഭിക്കാവുന്ന ഏറെ അനുഗ്രഹീതമായ സന്ദര്‍ഭം ആവും ഈ ദ്വിദിന ധ്യാനം.

കുട്ടികള്‍ക്കായുള്ള ഈ അസുലഭ ധ്യാനാവസരം മുതലെടുത്ത്‌ ഭാവിയുടെ അനുഗ്രഹീത വിജയ വീഥികള്‍ കണ്ടെത്തുവാനും, ജീവിത ലക്‌ഷ്യം മനസ്സിലാക്കുവാനും, ഉന്നത ഭാവി ദൈവ കൃപയില്‍ രൂപപ്പെടുത്തുവാനും ഇടവരട്ടെ എന്ന് ആശംശിക്കുകയും മക്കളെ എല്ലാം ധ്യാനത്തില്‍ പങ്കു ചേരുന്നതിനുള്ള സൌകര്യവും, പ്രോത്സാഹനവും മാതാപിതാക്കള്‍ നല്‍കണമെന്നും എല്ലാ കുട്ടികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും ലങ്കാസ്റ്റര്‍ രൂപതാ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ അറിയിച്ചു.

പ്രസ്ട്ടനിലെ സെന്റ്‌ ജോസഫസ് ദേവാലയത്തില്‍ വെച്ചാണ് ധ്യാനം നടക്കുക. സെപ്തംബര്‍ 2 നു ഞായറാഴ്ച ഉച്ചക്ക് 12 :30 മണി മുതല്‍ വൈകുന്നേരം 6: 00 മണിവരെയും, സെപ്തംബര്‍ 3 നു തിങ്കളാഴ്ച രാവിലെ 9 : 30 മുതല്‍ വൈകുന്നേരം 5 : 00 മണിവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .

St Josephs Presbytery , Caroline Street
Preston , Lancashire , PR1 5UY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.