1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

മാത്യു ജോസഫ്

സന്ദര്‍ലാന്റ് : കുട്ടികളുടെ ആത്മീയ വളര്‍ച്ച ക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാ പ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൗഖ്യത്തിനും ആത്മീയ വളര്‍ച്ചക്കുമായി യുകെയില്‍ ധ്യനപരിപാടികളുമായി വരുന്നു. സന്ദര്‍ലാന്റിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ് മാസം 17, 18, 19 തിയതികളില്‍ സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികളുടെ ഈ വളര്‍ച്ചാ ധ്യാനത്തില്‍ പങ്കെടുത്ത്, പുത്തന്‍ ഉണര്‍വും ജീവിത കാഴ്ചപ്പാടും വീണ്ടെടുക്കുവാന്‍ തയ്യാറാകണമെന്നു ന്യൂ കാസ്സില്‍ രൂപത മലയാളി കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലിന്‍ റെവ്. ഫാ. സജി തോട്ടത്തില്‍ പറഞ്ഞു. സന്ദര്‍ലാന്റിലും പരിസരത്തുമുള്ള എല്ലാ കുട്ടികളും പങ്കെടുത്ത്, ദൈവവചനം കേള്‍ക്കുവാനുള്ള അവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സമയം : ഓഗസ്റ്റ് 17 വെള്ളി 09 .30 am to 04 . 30 pm, ഓഗസ്റ്റ് 18 ശനി 09 .30 am to 04 .30 pm , ഓഗസ്റ്റ് 19 ഞായര്‍ 09 . 30 am to 04 .30 pm

ധ്യാന ദിവസ്സങ്ങളില്‍ കുട്ടികള്‍ ആഹാരം കൈയില്‍ കരുതേണ്ടതാണ്

ധ്യാനവേദി : സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്റ് : SR4 6HP.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ . സജി തോട്ടത്തില്‍ 07852582217

മാത്യു ജോസഫ്: 07590516672

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.