1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

മാത്യു ജോസഫ്

സന്ദര്‍ലാന്റ് ; കുഞ്ഞു മനസ്സില്‍ ആത്മാവിന്റെ ചൈതന്യം നിറച്ച്, ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞ മൂന്നു ദിനരാത്രങ്ങളിലൂടെ
കടന്നുപോയ ക്രിസ്റ്റീന്‍ ധ്യാനം സന്ദര്‍ ലാണ്ടിന്റെ ബാലമനസ്സുകളില്‍ സ്‌നേഹചൈതന്യം നിറച്ചു. അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തി ക്കുന്ന ക്രിസ്റ്റീന്‍ ധ്യാനപ്രഘോഷകര്‍ നയിച്ച മൂന്നു ദിവസ്സത്തെ ആത്മീയയാത്ര തികച്ചും വേറിട്ട അനുഭവമായി.

വളര്‍ന്നു വരുന്ന മലയാളി യുവത്വത്തിന്. മലയാളി കാത്തലിക് കമ്മ്യൂണിട്ടി ചാപ്ലിന്‍ ബഹു. സജി തോട്ടത്തിലിന്റെ നേതൃത്വത്തിന്‍ കീഴില്‍, മലയാളി വിശ്വാസ്സത്തിനു ഉത്തേജനമായി തീരുന്നു കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യനപരമ്പര. ജീവിത വിജയത്തിനുതകുന്ന കുറെ നല്ല ചിന്തകള്‍ മനസ്സില്‍ കോറിയിട്ടുകൊണ്ട് അവസാനിച്ച ധ്യാനം, മലയാളിബാലികബാലന്മാര്‍ക്ക് പുതിയൊരു ചിന്തക്ക് തുടക്കമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.