1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ യോഗങ്ങളും സംഗീതവിരുന്നും നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും ടിവി പ്രഭാഷകനുമായ പ്രൊഫ. എം.വൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും.

ആഗസ്റ്റ് 21 ന് ബെഡ്‌ഫോര്‍ഡില്‍ ആരംഭിക്കുന്ന സുവിശേഷ യോഗം 22 ന് ബെല്‍ഫാസ്റ്റ്, 23ന് എഡിന്‍ബറോ, 24 ന് ന്യൂ കാസില്‍, 25ന് യോര്‍ക്ക്, 26ന് ബ്ലാക്ക് ബേണ്‍, 29ന് നോട്ടിങ്ങ്ഹാം, 30ന് പീറ്റേഴ്‌സ് ഫീല്‍ഡ്, 31 ന് എന്‍ഫീല്‍ഡ്, സെപ്റ്റംബര്‍ 1ന് ചെറ്റ്‌സി എന്നിവിടങ്ങളില്‍ നടക്കും.

യുകെയിലെ കണ്‍വെന്‍ഷനുകളുടെ സമാപനമായി സെപ്റ്റംബര്‍ 1,2 തീയതികളില്‍ ഈസ്റ്റ്ഹാമില്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. യുകെയ്ക്കു പുറമേ അയര്‍ലണ്ട്, വിയന്ന, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലും ഒരുക്കിയിട്ടുളള സുവിശേഷ യോഗങ്ങളില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ വചന സന്ദേശം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.