1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2020

സ്വന്തം ലേഖകൻ: രാഷ്ട്രപതിയുടെ സന്ദർശനം മൂലം നേരത്തേ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റിവയ്‌ക്കേണ്ടി വരും എന്ന അവസ്ഥയിൽ രണ്ടും കൽപ്പിച്ചാണ് ആഷ്‌ലി ഹാള്‍ എന്ന വിദേശവനിത ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് വിവാഹ വേദി മാറ്റേണ്ടെന്നും അതി സുരക്ഷ വേണ്ടെന്നും അദ്ദേഹവും തീരുമാനിച്ചു. രാഷ്ട്രപതിയുടെ സന്ദർശനവും നടന്നു ആഷ്‌ലിയുടെ വിവാഹവും കഴിഞ്ഞു. എന്നിട്ടും അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല എന്നതാണ് വസ്തുത.

കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15-ന് നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ നടപടികൾ പാലിക്കാനായി വിവാഹവേദി മാറ്റേണ്ടി വരും എന്ന സ്ഥിതിയായി.

ഇതേ തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ആഷ്‌ലി രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിപ്പിട്ടു. ട്വീറ്റ് കണ്ടതും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കാര്യം മനസിലായി. താൻ വരുന്നത് കൊണ്ട് മുൻനിശ്ചയിച്ച വിവാഹ വേദി മാറ്റേണ്ടെന്നും അതി സുരക്ഷ വേണ്ടെന്നും അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.