1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2015

കോപ്പാ അമേരിക്കയില്‍ ബ്രസീല്‍ ആരാധകരെ അത്ഭുതപ്പെടുത്തി കൊളംബിയയുടെ വിജയം. ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. ഒന്നാം പകുതിയുടെ ഒടുവില്‍ ജെയ്‌സണ്‍ മുറീലോയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്. ഒന്നാം പകുതി അവസാനിക്കാന്‍ ഒമ്പത് മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണിത് സംഭവിച്ചത്.

കോപ്പാ അമേരിക്കയില്‍ ബ്രസീലും കൊളംബിയയും പത്ത് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് കൊളംബിയക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്.

രണ്ടാം പകുതിയില്‍ ഇക്വലൈസര്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചെങ്കിലും റൊബേര്‍ട്ടോ ഫെര്‍മീനോ ആ അവസരം ബാറിന് മുകളീലൂടെ പന്ത് അടിച്ച് നഷ്ടപ്പെടുത്തി.

മത്സരത്തിനൊടുവില്‍ ബ്രസീല്‍ നായകന്‍ നെയ്മര്‍ക്ക് റെഫറി റെഡ് കാര്‍ഡ് നല്‍കി. അവസാന വിസില്‍ മുഴങ്ങിയ ശേഷം കളം വിട്ട് പുറത്തേക്ക് നടക്കുമ്പോള്‍ കൊളംബിയയുടെ ഗോള്‍ സ്‌കോററായ മുറില്ലോയുമായി വഴക്കുണ്ടാക്കിയതിനാണ് നെയ്മര്‍ക്ക് റെഡ് കാര്‍ഡ് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.