1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: ഫ്യുവര്‍ക്രിജ് ഡിവിഷന്‍ എന്ന ഓണ്‍ലൈന്‍ വലതുപക്ഷ തീവ്രവാദ സംഘടനയുടെ നേതാവിനെ പികൂടി. എസ്റ്റോണിയന്‍ അധികൃതരാണ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഓണ്‍ലൈന്‍ സംഘത്തലവനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

വെറും 13 വയസ്സ് മാത്രമായിരുന്നു നേതാവിന്റെ പ്രായം. ദെ സ്പീഗല്‍ എന്ന ജര്‍മ്മന്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പതിമൂന്നുകാരനാണ് പുതിയ അംഗങ്ങളെ സംഘത്തിലേക്ക് ചേര്‍ക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് എല്ലാ പ്രവർത്തനങ്ങളും’ കമാൻഡർ’ ഏകോപിപ്പിക്കുന്നതും.

1920-ല്‍ രൂപം കൊണ്ട അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ മുന്‍പാര്‍ട്ടിയായ എന്‍എസ്ഡിഎപിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ സൈനിക ക്യാമ്പുകള്‍ നടത്താനും കമാന്‍ഡര്‍ ഉദ്ദേശിച്ചിരുന്നു. സംഘാംഗങ്ങള്‍ക്ക് ബോംബ് നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കുകയും ലണ്ടനില്‍ ആക്രമം നടത്തുന്നതിനെ കുറിച്ച് ആലോചന നടത്തിയെന്നുമുള്ള ഗുരുതര കുറ്റങ്ങളും പതിമൂന്നുകാരനെതിരേയുണ്ട്.

പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വലിയ ശിക്ഷകള്‍ പതിമൂന്നുകാരനെതിരേ ചുമത്താനാവില്ല. പകരം സ്വീകരിക്കാവുന്ന നിയമനടപടികളെ കുറിച്ച് എസ്റ്റോണിയ അധികൃതര്‍ ആലോചിക്കുന്നുണ്ട്. 15രാജ്യങ്ങളിലായി 70 സജീവ അംഗങ്ങളുണ്ട് സംഘടനയില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.