1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: മനുഷ്യൻ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടർന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിൽ നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ശുഭോദർക്കമാണ്. ലോക്ക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്ന് പഠനങ്ങൾ.

വൻതോതിലുള്ള വാഹന ഗതാഗതം, ചരക്ക് നീക്കം, റിയൽ എസ്റ്റേറ്റ്, ഖനനം തുടങ്ങി എല്ലാ വ്യവസായങ്ങളും നിശ്ചലമായതോടെയാണ്‌ ഈ പ്രതിഭാസമെന്നാണ് പഠനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഭൂമിയുടെ ആയാസങ്ങൾ കുറയ്‍ക്കാൻ കാരണമായി. ഭൂവൽക്കത്തിലെ സമ്മർദ്ദം ഒഴിവായതോടെ ചെറു ഭൂചലനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളുമുൾപ്പെടെയുള്ള ഭൗമ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വളരെ എളുപ്പം സാധിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

വാഹന ഗതാഗതം, വ്യവസായ ശാലകളിലെ യന്ത്രങ്ങളുടെ പ്രവർത്തനം എന്നിവ ഭൂവൽക്കത്തിൽ അനാവശ്യ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ഭൗമപഠനത്തെ കാര്യമായി ബാധിച്ചിരുന്നു.

സാധാരണ ഗതിയിൽ ക്രിസ്മസ് കാലത്ത് മാത്രമാണ് ഇത്തരത്തിൽ ഒരു ശബ്ദക്കുറവ് ഒത്തുകിട്ടിയിരുന്നതെന്ന് ബ്രസ്സൽസിലുള്ള റോയൽ ഒബ്സർവേറ്ററി ഓഫ് ബെൽജിയത്തിലെ സീസ്മോളജിസ്റ്റ് തോമസ് ലീകോഖ് പറയുന്നു. ഓബ്സർവേറ്ററിയിലെ സീസ്മോമീറ്ററിലെ വിവരങ്ങൾ അനുസരിച്ച് മാനുഷിക പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭൂവൽകത്തിലെ ചെറുചലനങ്ങൾ കൊറോണ വ്യാപനത്തിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം 30 ശതമാനം കുറഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

സമാനമായി മനുഷ്യൻ വീടുകളിൽ കഴിയുന്നതും ഫാക്ടറികൾ അടച്ചിട്ടതും അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെയുള്ള മലിനീകരണം കൂടിയ സ്ഥലങ്ങളിൽ അന്തരീക്ഷ നിലവാരം തൃപിതികരമായി മാറി. മാത്രമല്ല പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗാ നദി മലിനീകരണ മുക്തമായി ഒഴുകിയതും ഈ കൊറോണക്കാലത്താണ്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.