1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 12 വയസുകാരൻ ഉൾപ്പെടെ 173 കൊവിഡ് മരണം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 42,461 ആയി. അതേസമയം വൈറസ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് സർക്കാർ നിലപാട്.
മരണസംഖ്യ 42,461 ആണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

എന്നാൽ ഈ കണക്കിൽ ലാബ് സ്ഥിരീകരിച്ച രോഗികൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ. സംശയാസ്പദമായ മരണങ്ങളെല്ലാം കണക്കിലെടുത്താൽ ആകെ മരണം 50,000 നടുത്തായിരിക്കുമെന്ന് ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. എൻഎച്ച്എസ് ആശുപത്രികളിൽ 46 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതിൽ 12 വയസുകാരൻന്റെ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. കൂടാതെ 173 മരണങ്ങളുടെയും വിവിധ പ്രദേശങ്ങൾ തിരിച്ചുള്ള കണക്കും അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

രാജ്യാതിതിർത്തിയുടെ വടക്ക് ഭാഗത്ത് വൈറസ് സാന്നിധ്യം ഇപ്പോഴും ശക്തമാണെന്ന് സ്കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. അതേസമയം ഓരോ പ്രദേശത്തേയും ചീഫ് മെഡിക്കൽ ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം യുകെയിലെ കൊവിഡ് അലർട്ട് ലെവൽ നാലിൽ നിന്ന് മൂന്നായി കുറച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

അലർട്ട് ലെവൽ കുറച്ചതോടെ സാമൂഹിക അകലം പാലിക്കൽ രണ്ടു മീറ്ററിൽ നിന്ന് ഒരു മീറ്ററായി കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. റെസ്റ്റോറന്റുകളും കഫേകളുമാണ് ഈ ആവശ്യം ഉന്നയിക്കുന്നവരിൽ കൂടുതൽ. രണ്ടു മീറ്റർ സാമൂഹ്യ അകലം പാലിച്ച് തുറന്ന് പ്രവർത്തിക്കുക പ്രായോഗികമല്ലെന്നാണ് വാദം.

അതിനിടെ ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.