1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം തരംഗത്തിന്റെ ആശങ്ക പരത്തി വീണ്ടും കൊവിഡ് വ്യാപനം. 2494 കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ട ലെസ്റ്റർ സിറ്റിയിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി ആലോചിച്ച് തിങ്കളാഴ്ചയോടെ ഇക്കായര്യത്തിൽ തീരുമാനം ഉണ്ടാകും.

നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന നഗരമാണ് ലസ്റ്റർ. രാജ്യം തികച്ചും സന്നിഗ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയത് സ്ഥിതി ഗുരുതരമാണെന്ന സൂചന നൽകുന്നു.

ബ്രിട്ടനിൽ ഇന്നലെ 36 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 43,550 ആയി. തുടർച്ചയായ മൂന്നാം ദിവസവും സ്കോട്ട്ലൻഡിൽ കൊവിഡ് മരണങ്ങളില്ല.

അതിനിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണ് തിരിച്ചടിയായി പുതിയ സർവേ ഫലം. ജോൺസന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.

മാത്രമല്ല, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ നേതാവ് സർ കെയ്ർ സ്റ്റാമറിന് ബോറിസിനെക്കാൾ മികച്ച പ്രധാനമന്ത്രിയാകാൻ കഴിയുമെന്നും ബ്രിട്ടനിലെ ജനങ്ങൾ കരുതുന്നതായി സർവേ പറയുന്നു. പോളിങ് കമ്പനിയായ ഒപ്പീനിയം നടത്തിയ സർവേയിൽ 37 ശതമാനം പേർ സ്റ്റാമറിന് മികച്ച പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം മാത്രമാണ് ബോറിസിനെ മികച്ച പ്രധാനമന്ത്രിയായി കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.