1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: കൊവിഡുമായി സാമ്യമുള്ള വൈറസ് ഏഴ് വര്‍ഷം മുമ്പ് വുഹാൻ ലാബിൽ എത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ. കൊറോണ വൈറസിനെ സംബന്ധിച്ച് സണ്‍ഡേ ടൈംസ് പത്രം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 2013 ല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബിലേക്ക് വവ്വാലുകളുടെ ശല്യം ഉണ്ടായിരുന്ന ഒരു ചെമ്പ് ഖനിയില്‍ നിന്നുള്ള സാമ്പിളുകള്‍ അയച്ചിരുന്നു. ഈ ഖനിയില്‍ വവ്വാലുകളുടെ അവശിഷ്ടം വൃത്തിയാക്കാന്‍ ചെന്ന ആറു പേര്‍ക്ക് ന്യൂമോണിയ പിടിപെട്ട് മൂന്നു പേര്‍ മരിച്ചു.

കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നും ഇവരിൽ എത്തിയിരുന്നെന്നാണ് അന്ന് കണ്ടെത്തിയതെന്ന് ഒരു മെഡിക്കല്‍ പ്രവര്‍ത്തകന്‍ പത്രത്തോട് പറഞ്ഞിരിക്കുന്നത്. യുനാല്‍ പ്രവിശ്യയിലെ ഈ ഖനിയില്‍ പിന്നീട് ചൈനയിലെ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ഷു സെന്‍ഗ്ലി പഠനം നടത്തിയിരുന്നു.

ഇപ്പോള്‍ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുമായി 2013 ല്‍ ഖനിയില്‍ നിന്നു ശേഖരിച്ച RaTG13 എന്ന കൊറോണ വൈറസ് സാമ്പിളിന് 96.2 ശതമാനം സാമ്യത ഉണ്ടെന്നാണ് ഫെബ്രുവരിയില്‍ ഈ ശാസ്ത്രജ്ഞ പറഞ്ഞത്. അതേ സമയം മെയ് മാസത്തില്‍ ഷി സെന്‍ഗ്ലി നല്‍കിയ വിവര പ്രകാരം വുഹാന്‍ ലാബില്‍ RaTG13 യുടെ ജീവനോടെയുള്ള സാമ്പിളുകളില്ല. അതിനാല്‍ ഈ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനം നടന്നതെന്ന് പറയാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.