1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍കോട് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 920
കോഴിക്കോട് 688
എറണാകുളം 655
കോട്ടയം 567
തൃശൂര്‍ 536
കൊല്ലം 405
പാലക്കാട് 399
ആലപ്പുഴ 365
തിരുവനന്തപുരം 288
കണ്ണൂര്‍ 280
വയനാട് 258
പത്തനംതിട്ട 208
ഇടുക്കി 157
കാസര്‍കോട് 112

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 337
കൊല്ലം 410
പത്തനംതിട്ട 268
ആലപ്പുഴ 551
കോട്ടയം 588
ഇടുക്കി 88‌
എറണാകുളം 492
തൃശൂര്‍ 590
പാലക്കാട് 405
മലപ്പുറം 1023
കോഴിക്കോട് 460
വയനാട് 148
കണ്ണൂര്‍ 288
കാസര്‍കോട് 172

മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂര്‍ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂര്‍ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസർകോട് 109 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 61,393 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,67,694 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 65,56,713 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്‍വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല്‍ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാള്‍ (69), കോട്ടയം കോരതോട് സ്വദേശി റെജിമോന്‍ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വര്‍ഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വര്‍ക്കി (88), തൃശൂര്‍ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യന്‍ (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രന്‍ (65), രാമവര്‍മ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ മേനോന്‍ (77), കൂര്‍ക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണന്‍ (78), ചാവക്കാട് സ്വദേശി അസൈനാര്‍ (70), വാഴനി സ്വദേശി ജോണ്‍ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠന്‍ (52), മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാന്‍ (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണന്‍ (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മര്‍ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂര്‍ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂര്‍ സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2390 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,024 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,962 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 15,062 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1721 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച പുതിയ 2 ഹോട്സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെയ്‌ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 863 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 341 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3540 സംഭവങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീന്‍ ലംഘിച്ചതിന് രണ്ടു കേസും റജിസ്റ്റര്‍ ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.