1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ് നൽകിയ സൗജന്യ ടിക്കറ്റുകളിൽ 2022 മാ​ർ​ച്ച്​ 31 വ​രെ യാത്ര ചെയ്യാൻ അവസരം. കോ​വി​ഡ്​ കാ​ല​ത്ത്​ സ​മൂ​ഹ​ത്തി​നാ​യി മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന്​ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക​മ്പ​നി​ 1,00,000 സൗ​ജ​ന്യ​ വി​മാ​ന​ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്താ​ൽ പ​ല​ർ​ക്കും നി​ശ്ചി​ത ​സ​മ​യ​ത്ത്​ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ​ക്ക്​ 2021 സെ​പ്​​റ്റം​ബ​ർ 30 വ​രെ ഈ ​ടി​ക്ക​റ്റു​ക​ളു​ടെ ബു​ക്കി​ങ്​ തീ​യ​തി ഖ​ത്ത​ർ എ​യ​ർ​വേ​​സ്.

‘താ​ങ്ക്​ യു’​എ​ന്ന പ്ര​ത്യേ​ക​പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​ണ്​ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റു​ക​ൾ ലോ​ക​ത്തി​ലെ മു​ൻ​നി​ര എ​യ​ർ​ലൈ​നാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ​മ്മാ​നം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മേ​യ്​ 12ന്​ ​ലോ​ക ന​ഴ്​​സ​സ് ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഇ​ത്. ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​രു ല​ക്ഷം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​വാ​യാ​ണി​ത്.

ക​ഴി​ഞ്ഞ മേ​യ് 12ന്​ ​ദോ​ഹ സ​മ​യം പു​ല​ർ​ച്ച ഒ​ന്ന്​ മു​ത​ൽ മേ​യ് 18 അ​ർ​ധ​രാ​ത്രി 11.59 വ​രെ​യാ​ണ്​ ടി​ക്ക​റ്റി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ആ​ഗോ​ള​ ത​ല​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ പ്രാ​ക്ടി​ഷ​ന​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ഫാ​ർ​മ​സി​സ്​​റ്റ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ക​ർ എ​ന്നി​വ​രെ​ല്ലാം സൗ​ജ​ന്യ ടി​ക്ക​റ്റി​ന് യോ​ഗ്യ​രാ​യി​രു​ന്നു.

https://www.qatarairways.com/en/offers/thankyoumedics.html എ​ന്ന പോ​ർ​ട്ട​ലി​ൽ നി​ര​വ​ധി പേ​രാ​ണ്​ ഇ​തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്ന​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ സൗ​ജ​ന്യ ടി​ക്ക​റ്റി​നാ​യു​ള്ള പ്ര​മോ​ഷ​ൻ കോ​ഡ് ല​ഭി​ച്ചു. ഇ​ത് ഉ​പ​യോ​ഗി​ച്ച് ഇ​ക്ക​ണോ​മി ക്ലാ​സി​ൽ ര​ണ്ട് റി​ട്ടേ​ൺ ടി​ക്ക​റ്റ് വ​രെ ഒ​രാ​ൾ​ക്ക് ക​ര​സ്​​ഥ​മാ​ക്കാം. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ടി​ക്ക​റ്റ്. അ​പേ​ക്ഷ​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തിെൻറ​യും സു​താ​ര്യ​മാ​ക്കു​ന്ന​തിെൻറ​യും ഭാ​ഗ​മാ​യി ഓ​രോ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​വ​ർ​ക്കും ദി​വ​സേ​ന നി​ശ്ചി​ത ടി​ക്ക​റ്റു​ക​ളാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തിെൻറ ഏ​ത് ഭാ​ഗ​ത്തേ​ക്കും യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ സൗ​ജ​ന്യ​മാ​യി​ത​ന്നെ യാ​ത്ര​യു​ടെ തീ​യ​തി മാ​റ്റാ​നും സാ​ധി​ക്കും. എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള നി​കു​തി യാ​ത്ര​ക്കാ​ർ ന​ൽ​കേ​ണ്ടി വ​രും. സൗ​ജ​ന്യ ടി​ക്ക​റ്റി​നോ​ടൊ​പ്പം ഖ​ത്ത​ർ ഡ്യൂ​ട്ടി ഫ്രീ ​ശാ​ഖ​ക​ളി​ൽ​നി​ന്നും 35 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കൂ​പ്പ​ണും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ക്കും.

പ്ര​മോ​ഷ​ൻ കോ​ഡ് ഉ​പ​യോ​ഗി​ച്ച് 2020 ന​വം​ബ​ർ 26ന് ​മു​മ്പാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണ​മാ​യി​രു​ന്നു. 2020 ഡി​സം​ബ​ർ 10ന് ​മു​മ്പാ​യി യാ​ത്ര ചെ​യ്യു​ക​യും വേ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല​ർ​ക്കും കോ​വി​ഡ്​ സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​നോ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ പു​തി​യ തീ​രു​മാ​നം ആ​ശ്വാ​സമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.