1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകിത്തുടങ്ങി. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരാഴ്ചയായി അനുമതി നൽകുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവർ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സീനു മാത്രമാണ് ഖത്തറിൽ അംഗീകാരം.

ഓഗസ്റ്റ് 2 ന് പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾ പ്രകാരം ഇന്ത്യയടക്കം സ്‌പെഷൽ സോൺ വിഭാഗത്തിലെ 6 രാജ്യക്കാരിൽ ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് വന്നു ഭേദമായവർക്കും 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ. രണ്ടാം ദിവസത്തെ പിസിആർ പരിശോധനാ ഫലം നെഗറ്റീവെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം. പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കു മാറ്റും.

അതത് രാജ്യങ്ങളിൽ വാക്‌സീനെടുത്തവർ 10 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിലാണ് ഏതാനും ദിവസങ്ങളായി അനൗദ്യോഗികമായി ഇളവ് അനുവദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.