1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2019

സ്വന്തം ലേഖകന്‍: കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഐഎം പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി ചര്‍ച്ചകകളില്‍ ഇടംപിടിച്ച സിന്ധുമോള്‍ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയത് വാസവന്റെ പേര് മാത്രമാണ്. വടകരയില്‍ പി. ജയരാജനെ ലോക്‌സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ആലപ്പുഴ മണ്ഡലം കമ്മിറ്റി നിദേശിച്ചത് എ.എം. ആരിഫ് എംഎല്‍എയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ത്ഥിപ്പട്ടിക സി.പി.ഐഎമ്മിന്റെ 16 ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുകയാണ്.

ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക. സീറ്റുവിഭജനംസംബന്ധിച്ച് ഐഎന്‍എല്ലുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ എകെജി സെന്ററില്‍ തുടങ്ങി. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എന്‍സിപി ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.