1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015


അമിതവണ്ണമുണ്ടായിട്ടും ചികിത്സ എടുക്കാന്‍ വിസ്സമ്മതിക്കുന്ന ആളുകളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ആളുകള്‍ക്കിടയിലെ മദ്യപാനശീലം, തടയാവുന്ന ആനാരോഗ്യ പ്രവണതകളായ പൊണ്ണത്തടി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തും. അനാരോഗ്യകരമായ അവസ്ഥയിലുള്ള ആളുകളെ ചികിത്സയ്ക്കായി നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന്റെ ഹെല്‍ത്ത് അഡൈ്വസര്‍ക്ക് കാമറൂണ്‍ നിര്‍ദ്ദേശം നല്‍കും.

മയക്കുമരുന്ന് മദ്യപാന പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും തികിത്സയും ഉറപ്പാക്കുമെന്നും കാമറൂണ്‍ ഇന്ന് പ്രഖ്യാപിക്കും. എന്നാല്‍, സര്‍ക്കാര്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ അത് വേണ്ടാ എന്ന് പറഞ്ഞ് മാറി നിക്കുന്നവര്‍ക്ക് വേണ്ടി നികുതിദായകരുടെ പണം ആനുകൂല്യങ്ങള്‍ക്കായി ചെലവഴിക്കണോ എന്നത് ആലോചിക്കണമെന്നും കാമറൂണ്‍ പറഞ്ഞു.

ആഴ്ച്ചയില്‍ നൂറ് പൗണ്ട് എന്ന നിരക്കില്‍ സിക്ക്‌നെസ്സ് ബെനഫിറ്റ്‌സ് ക്ലെയിം ചെയ്യുന്ന ആളുകള്‍ ഏകദേശം 90,000 വരും. ഇവരുടെ അടിസ്ഥാനപരമായ പ്രശ്‌നം മദ്യപാനവും മയക്കുമരുന്നുമാണ്. ചികിത്സ നേടാന്‍ ഇവര്‍ വിസ്സമ്മതിക്കുകയാണെങ്കില്‍ ഇവരുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്യില്ലെന്നും കാമറൂണ്‍ പറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.