1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2018

സ്വന്തം ലേഖകന്‍: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു. യെമനിലെ ഇന്ത്യന്‍ എംബസി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപി നല്‍കിയ കത്തിന് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്‌സുമായ നിമിഷപ്രിയയാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ അല്‍ബെയ്ദ ജയിലില്‍ കഴിയുന്നത്. യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണു ഇവര്‍ പിടിയിലായത്. ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ.

പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്ന് നിമിഷപ്രിയ അയച്ച കത്തില്‍ പറയുന്നു. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവര്‍ കത്തില്‍ ആരോപിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതായി കത്തില്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.