1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2020

സ്വന്തം ലേഖകൻ: ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്.

“ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്‌യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നുമാണ് അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തിരിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീപാവലി ആഘോഷം നടക്കവെയാണ് അബുദാബി കിരീടാവകാശിയുടെ ആശംസ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.