1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2018

സ്വന്തം ലേഖകന്‍: ‘എന്നാലും കോണ്ടം കമ്പനികളേ, ഇങ്ങനെയൊക്കെ ആശംസിക്കാമോ?’ ദീപിക, രണ്‍വീര്‍ വിവാഹത്തിന് കോണ്ടം കമ്പനികളുടെ ആശംസകള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍. പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സും മാന്‍ഫോഴ്‌സുമാണ് ദീപികയ്ക്കും രണ്‍വീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

തമാശയുടെ മേമ്പൊടിയോടെയാണ് നവദമ്പതികള്‍ക്ക് കോണ്ടം കമ്പനികള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഔദ്യോഗികമായി അതില്‍ മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്‌സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

മാന്‍ഫോഴ്‌സ് കോണ്ടമാണെങ്കില്‍ അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഞ്ച് തരത്തിലുള്ള കോണ്ടങ്ങളാണ് അതിലുള്ളത്. അതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സംഗതി വിവാദമായതോടെ കമ്പനി ട്വീറ്റിലെ ചിത്രം പിന്‍വലിച്ചു.

എന്നാല്‍ കോണ്ടം ബ്രാന്‍ഡുകളുടെ ഈ അതിരു കടന്ന ആശംസ ഇരു താരങ്ങളുടെയും ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ദീപികയും രണ്‍വീറും കൊങ്ങിണി ആചാര പ്രകാരം വിവാഹിതരായത്. വ്യാഴാഴ്ച്ച നടന്ന ചടങ്ങില്‍ സിന്ധി ആചാരപ്രകാരവും വിവാഹം നടന്നു. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.