1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകൾ കുറഞ്ഞു. ഒരു ദിവസത്തിനിടെ 520 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,80,719 പേര്‍ നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണവും മരണ സംഖ്യയും വീണ്ടും കുതിക്കുകയാണ്. ഡല്‍ഹിയില്‍ 7802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 91 മരണമാണ്‌ ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8% ആണ്‌ ഡല്‍ഹിയില്‍. വ്യാഴാഴ്ച മാത്രം 104 മരണങ്ങളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്.

നവംബര്‍ 1നും 12നുമിടയില്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും വന്‍വര്‍ധനവാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 70 മരണങ്ങളാണ് ഈ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 88,124 പുതിയ കേസുകളാണ് ഈ 13 ദിവസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.