1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2011


സെവാഗിന്റെ ചെകുത്താന്മാര്‍ക്ക് ഐ.പി.എല്‍ ക്രിക്കറ്റില്‍ ശനിദശ തുടരുന്നു. ഫിറോസ് ഷാ കോട്‌ലയില്‍ ഒരിക്കല്‍ കൂടി അടിതെറ്റിയ ഡെയര്‍ ഡെവിള്‍സ് 16 റണ്‍സിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് തോറ്റു. ഡെക്കാന്‍ അഞ്ചുകളികളില്‍ രണ്ടാം ജയം നേടിയപ്പോള്‍ നാലാം കളിയില്‍ ദല്‍ഹിയുടെ മൂന്നാം തോല്‍വിയാണിത്.

ടോസ് നേടി ഉജ്ജ്വലമായി ബാറ്റിങ് തുടങ്ങിയ ഡെക്കാനെ 20 ഓവറില്‍ നാലു വിക്കറ്റിന് 168 റണ്‍സിന് തളച്ച ദല്‍ഹിയുടെ തകര്‍പ്പനടിക്കാര്‍ വെല്ലുവിളികളില്ലാതെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 152 റണ്‍സിലൊടുങ്ങി. 41 പന്തില്‍ 68 റണ്‍സെടുത്ത ഡെക്കാന്റെ സണ്ണി സൊഹാലാണ് കളിയിലെ കേമന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.