1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍. 32കാരിയായ രേണു ലാല്‍വാനിയ എന്ന സ്ത്രീയാണ് പുരുഷനായ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്.

ഇവരുടെ കൂടെയുണ്ടായിരുന്ന ടാന്‍സാനിയ സ്വദേശിനിയായ ഹിടിജ എന്ന സ്ത്രീ ഒളിവിലാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ഉമേഷ് പ്രസാദിനെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടം വിളിച്ച ശേഷം കാശ് തരാമെന്നു പറഞ്ഞ് റൂമിലേക്ക് ക്ഷണിക്കുകയായിരുന്നു.

റൂമിലെത്തിയ ഉമേഷിനെ രണ്ടു യുവതികളും ചേര്‍ന്ന് വൈന്‍ കുടിപ്പിക്കാന്‍ ശ്രമിച്ചു. കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് കുടിപ്പിഛ്കു. തുടര്‍ന്ന് രേണു ഉമേഷിനെ ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വിദേശിയായ സ്ത്രീ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അതിനിടെ ഇവര്‍ തൊട്ടടുത്ത മുറിയിലേക്ക് പോയപ്പോള്‍ ഡ്രൈവര്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഉമേഷിന്റെ രണ്ട് കാലും ഒടിഞ്ഞുട്ടിണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.