1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ലണ്ടന്‍ : യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാന സമയം. അഞ്ച് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുളളവര്‍ക്കാണ് ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. സമാപന ദിവസം ഉച്ചക്ക് പന്ത്രണ്ടിന് ദിവ്യബലി നടക്കും.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര് ബൈബിള്‍, നോട്ട്ബുക്ക്, പേന എന്നിവ കരുതണം. ഒപ്പം ഉച്ചഭക്ഷണവും കൊണ്ടുവരണമെന്നും സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് സെന്‍ ജേക്കബ്ബ് – 07832968025, ഡേവിസ് പോള്‍ – 07533692751 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം : St. Ann’s catholic Church.
North street, Keighley,BD21 3AD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.