1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2016

സ്വന്തം ലേഖകന്‍: വിവാഹ ശേഷം ദിലീപ്, കാവ്യ താരദമ്പതികള്‍ ദുബായില്‍, വിമാനത്താവളത്തില്‍ ആരാധരുടെ സ്വീകരണം. ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഇരുവരും ദുബായിലെത്തിയത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുമുണ്ട് ഒപ്പം. ദീര്‍ഘനാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നവംബര്‍ 25 വെള്ളിയാഴ്ചയാണ് ദിലീപും കാവ്യയും വിവാഹിതരായത്.

ദുബൈ അന്താരാഷട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ താരദമ്പതികളെ കാണാന്‍ ആരാധകരും ചുറ്റും കൂടി. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് ദമ്പതികള്‍ പുറത്തേക്ക് കടന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ പ്രമോഷന്റെ ഭാഗമായാണ് ദുബൈയില്‍ എത്തിയതെന്നാണ് എയര്‍പ്പോര്‍ട്ടിലെത്തിയ ആരാധകരോട് ദിലീപ് വിശദീകരിച്ചത്. ഏതാനം ദിവസം നഗരത്തില്‍ തങ്ങുമെന്നും ദിലീപ് ആരാധകരോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.45ന് എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അതീവ രഹസ്യമായി ആസൂത്രണം ചെയ്ത ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഉച്ചക്ക് 12.30 ഓടെ വധൂവരന്മാര്‍ ആലുവയിലെ ദിലീപിന്റെ വീടായ സരോജത്തിലെത്തി. കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കി ദിലീപിന്റെ അമ്മ സരോജം നിലവിളക്ക് നല്‍കി മരുമകളെ സ്വീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.