1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം. മലയാള സിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മയായ അമ്മയിലെ ദിലീപിന്റെ തിരിച്ചുവരവ് വിവാദമാണ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന നടനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് അമ്മയില്‍ പൊട്ടിത്തെറിയെന്നാണ് വാര്‍ത്ത. നടനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവെച്ചതും വാര്‍ത്തയില്‍ പറയുന്നു.

കൂടാതെ നടിയെ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചും നടന്റെ വിവാഹമോചനത്തെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന വിശദമായ റിപ്പോര്‍ട്ടാണ് ഗാര്‍ഡിയന്‍ നല്‍കിയിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.