1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്. സൗത്ത് ജര്‍മനിയിലെ ഗോള്‍ഡന്‍ ലയണ്‍ എന്ന റസ്റ്റോറന്റാണ് ഹിറ്റ്‌ലറുടെ 127 മത്തെ ജന്മദിനമായിരുന്ന ഏപ്രില്‍ 20 ന് ഓഫറുകള്‍ പ്രഖ്യാപിച്ച് വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലും പോസ്റ്റുകളിട്ടത്.

ഒരു ദിവസത്തേക്കായിരുന്നു ഈ ഇളവുകള്‍. പിറന്നാള്‍ ഭക്ഷണമെന്ന് പേരിട്ട വിഭവങ്ങള്‍ക്ക് 8.88 യൂറോയായിരുന്നു ഡിസ്‌കൗണ്ട് വിലയായി പ്രഖ്യാപിച്ചത്. എന്നാല്‍ 88 എന്നത ജര്‍മ്മനിയിലെ നവ നാസി പ്രസ്ഥാനങ്ങള്‍ പ്രശസ്തമായ ഹെയ്ല്‍ ഹിറ്റ്‌ലര്‍ എന്ന ഹിറ്റ്‌ലര്‍ സല്യൂട്ടിനെ വിളിക്കുന്ന രഹസ്യപ്പേരാണ് എന്നതാണ് കൗതുകകരം.

റസ്റ്റോറന്റിന്റെ നടപടി ജര്‍മനിയില്‍ ശക്തിപ്രാപിച്ചു വരുന്ന നിയോ നാസി പ്രസ്ഥാനങ്ങളെ സഹായിക്കാനാണെന്ന വിമര്‍ശനം ശക്തമാണ്. സന്നദ്ധസംഘടനയായ ‘ഹേറ്റ് ഹെല്‍പ്‌സ്’ അഭയാര്‍ഥികള്‍ക്കുവേണ്ടി സംഭാവനകള്‍ പിരിച്ചാണ് റസ്റ്റോറന്റിന്റെ നടപടിക്കെതിരെ പ്രതികരിച്ചത്.

എന്നാല്‍ സംഭവത്തില്‍ റസ്റ്റോറന്റ് ഉടമ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ ശക്തമാകുന്ന വിമര്‍ശനങ്ങളെ ഒരു കൂട്ടം കുറ്റവാളികളുടെ നീക്കമെന്നാണ് ഉടമ വിശേഷിപ്പിച്ചത്. അതേസമയം ഉടമ നവ നാസിയാണെന്ന് ഹേറ്റ് ഹെല്പ്‌സ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.