സ്വന്തം ലേഖകന്‍: മദ്യപാനിയായ അമ്മ ഉപേക്ഷിച്ച രണ്ടു വയസുകാരനെ പാലൂട്ടി രക്ഷിച്ചത് ഗര്‍ഭിണിയായ നായ, വീഡിയോ കാണാം. മദ്യപിച്ച് ലക്കുകെട്ട അമ്മ ഉപേക്ഷിച്ച കുട്ടിയെ മുലയൂട്ടി ജീവന് രക്ഷിച്ചത് റെയ്ന എന്ന നായയാണ്. ചിലിയിലാണ് നായ കുഞ്ഞിന് അമ്മയായത്. ആഹാരവും വെള്ളവും നല്‍കാതെ അറിയ നഗരത്തിലെ ഒരു വര്‍ക്ക്ഷോപ്പിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. മദ്യപിച്ച് ലക്കുകെട്ട അമ്മ ഉപേക്ഷിച്ച് പോയ കുഞ്ഞിനെ ഗര്‍ഭിണിയായ നായ മുലയുട്ടുകയായിരുന്നു. നഗ്!നനായ കുഞ്ഞിനെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. പോഷാകാഹര കുറവും ത്വക്ക് രോഗങ്ങളും മൂലം കുഞ്ഞ് അവശ നിലയിലായിരുന്നു. നായ പാലൂട്ടി നല്‍കിയതിനാലാണ് അവശ നിലയിലായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായത് എന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്നും വിട്ടയച്ച കുട്ടി ശിശുക്ഷേമ അധികൃതരുടെ പരിചരണത്തിലാണ്. മദ്യപിച്ച് ലക്കുകെട്ട അമ്മ കുഞ്ഞിനെ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കുഞ്ഞിനെ അവര്‍ക്ക് വിട്ടു കൊടുത്തില്ല. നായയുടെ വീഡിയോ യൂട്യൂബില്‍ വൈറലായതോടെ റെയ്നക്ക് താരപരിവേഷമാണിപ്പോള്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല