1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

സ്വന്തം ലേഖകന്‍: ബാജിറാവു മസ്താനിയിലെ മല്‍ഹാരി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ട്രംപ്! സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാഷപ്പ് വീഡിയോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മാഡ് ലിബറല്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങിന്റെ ഒറിജിനലിനെ വെല്ലുന്ന മാഷപ്പാണ് മാഡ് ലിബറല്‍ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കകം ട്രംപിന്റെ ഡാന്‍സ് വീഡിയോ വൈറലാകുകയും ചെയ്തു.

രണ്‍വീര്‍ സിങ് നായകനായി എത്തിയ ബാജിറാവു മസ്താനിയിലെ മല്‍ഹാരി എന്ന ഗാനത്തില്‍, രണ്‍വീറിന്റെ മുഖം മോര്‍ഫ് ചെയ്ത് ട്രംപിന്റേതാക്കി മാറ്റിയതാണ് വീഡിയോ. പെഷ്വ വാരിയര്‍ ട്രംപ് എന്ന ക്യാപ്ഷനോടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.