1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

ഡബിള്‍ ഫോള്‍സ്ഹുഡ് വില്യം ഷെയ്ക്ക്‌സ്പിയര്‍ എഴുതിയ കൃതിയാണെന്ന് പുതിയ തെളിവുകള്‍. ഡിസ്‌ട്രെസ്റ്റ് ലവേഴ്‌സ് എന്ന് ഡബിള്‍ ഫോള്‍സ്ഹുഡിന് മറ്റൊരു പേരുമുണ്ട്. 18ാം നൂറ്റാണ്ടില്‍ ലെവിസ് തിയോബാള്‍ഡ് എഴുതിയ നാടകമാണിത്. വില്യം ഷെയ്ക്‌സ്പിയറും ജോണ്‍ ഫ്‌ളെച്ചറും ചേര്‍ന്ന് എഴുതിയ നഷ്ടപ്പെട്ടുപോയ നാടകമായ കര്‍ഡെനിയോയുടെ അഡാപ്‌റ്റേഷനാണ് ഡബിള്‍ ഫോള്‍സ്ഹുഡെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഷെയ്ക്‌സ്പീയറിന്റെ തന്നെ പേരിടാത്ത നഷ്ടപ്പെട്ടു പോയ നാടകത്തിന്റെ കൈയെഴുത്ത് പ്രതിയില്‍നിന്നാണ് താന്‍ ഈ നാടകം രചിച്ചതെന്ന് തിയോബാള്‍ഡ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഡബിള്‍ ഫോള്‍സ്ഹുഡ് നാടക പ്രമേകിള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയ നാടകമാണ്. ഇത് എഴുതിയത് ഷെയ്ക്‌സ്പിയറാണെന്ന വാദം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ടെങ്കിലും വാദങ്ങള്‍ക്ക് ആധികാരികതയില്ലായിരുന്നു.

ടെക്‌സാസ് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് ഡബിള്‍ ഫോള്‍സ്ഹുഡിന്റെ രചയിതാവ് ഷെയ്ക്‌സ്പിയര്‍ തന്നെയാണെന്നതിന് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ജേര്‍ണല്‍ സൈക്കോളജിക്കല്‍ സയന്‍സില്‍ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷെയ്ക്‌സ്പീയറിന്റെ കൃതികളില്‍ കണ്ടു വരുന്ന ഭാഷാ ശൈലിയും പ്രയോഗങ്ങളും ഈ നാടകത്തില്‍ അധികമായി കാണാന്‍ കഴിയുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സെന്റന്‍സ് ഘടനയുടെ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.