1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2019

സ്വന്തം ലേഖകൻ: രാജ്യചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായുടെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2020 മുതല്‍ 2022 വരെയുള്ള രാജ്യത്തിന്റെ ബജറ്റാണ് പ്രഖ്യാപിച്ചത്. 196 ബില്യണ്‍ ദിര്‍ഹമാണ് പുതിയ ബജറ്റിനായി നീക്കിവെച്ചിരിക്കുന്നത്.

യു.എ.ഇയുടെ എല്ലാ മേഖലയുടെയും വികസനമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. 2020 ലേക്ക് മാത്രമായി 66.4 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സാമ്പത്തികരംഗത്തിന് ആവശ്യമായ പിന്തുണ നല്‍കികൊണ്ട് ‘2020 എക്‌സ്‌പോ ദുബായ്’ ലോകത്തെ തന്നെ ഏറ്റവും മികച്ച എക്‌സിബിഷനാക്കി മാറ്റാനാണ് പുതിയ തീരുമാനം.

ആരോഗ്യം, വിദ്യഭ്യാസം, സംസ്‌കാരം, ഭവന നിര്‍മ്മാണം, എന്നീ സേവന മേഖലകളിലാണ് പുതിയ ബജറ്റ് ശ്രദ്ധയൂന്നുത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികളും ബജറ്റിന്റെ ഭാഗമായി നിലവില്‍ വരുത്തുമെന്ന് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ സാലേഹ് അല്‍ സാലേഹ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.