1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2021

സ്വന്തം ലേഖകൻ: ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്നതല്ല എക്സ്പോ 2020യുടെ വിസ്മയ കാഴ്ചകൾ എന്നതിനാൽ ഒന്നിലേറെ ദിവസം പ്രവേശിക്കാവുന്ന പ്രത്യേക ഓഫറുകൾ അധികൃതർ ടിക്കറ്റുകൾക്ക് നൽകുന്നു. 95 ദിർഹം നൽകിയാൽ ഒരു മാസം പ്രവേശിക്കാം എന്നതാണ് ഇതിലൊന്ന്. എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

നിങ്ങൾ ഒക്ടോബറിലെ പാസ് വാങ്ങുകയാണെങ്കിൽ 31 ദിവസത്തേയ്ക്ക് വേദിയിലേയ്ക്ക് പ്രവേശിക്കാം. അതുവഴി 192 രാജ്യങ്ങളുടെ പവലിയനുകളും 60 തത്സമയ പരിപാടികളും ആസ്വദിക്കാം. കൂടാതെ, 200 ഭക്ഷണ–പാനീയ ഔട്ട്ലെറ്റുകളിൽ നിന്ന് രുചിനുകരാം. ഇൗ പ്രമോഷൻ ഒക്ടോബർ 15 വരെ മാത്രമേ ലഭ്യമാകൂ.

സൗജന്യ ടിക്കറ്റിന് അർഹതയുള്ളവർ ഉൾപ്പെടെ എല്ലാ സന്ദർശകരും എക്സ്പോ സൈറ്റിൽ പ്രവേശിക്കാൻ ഒരു ടിക്കറ്റ് എടുക്കണം എന്നതാണ് പ്രധാന നിബന്ധന.

സൗജന്യ പ്രവേശനം ഈ വിഭാഗക്കാർക്ക്

18 വയസിന് താഴെ പ്രായമുള്ളവർ

ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾ

60 വയസിന് മുകളിൽ പ്രായമുള്ളവർ

ഭിന്നശേഷിക്കാർ (ഇവരോടൊപ്പം ഒരാൾക്ക് പകുതി നിരക്കിന് ടിക്കറ്റ് ലഭിക്കും).

ഒക്ടോബർ ഒന്നിനും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്‌സ് എയർലൈന്‍സിൽ ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് എക്സ്പോയിലേയ്ക്കുള്ള ഓരോ സൗജന്യ ടിക്കറ്റ് ലഭിക്കും. ദുബായിൽ അവരുടെ കാത്തിരിപ്പ് ആറ് മണിക്കൂറിൽ കൂടുതലാണെങ്കിൽ കണക്ഷൻ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്കോ അതിലൂടെയോ യാത്ര ചെയ്യുന്നവർക്ക് എക്സ്പോയുടെ സൗജന്യ ടിക്കറ്റ് ലഭിക്കും.

സെപ്റ്റംബർ ഒന്നു മുതൽ ദുബായിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഫ്ലൈദുബായ് യാത്രക്കാർക്ക് ഒരു ഏകദിന ടിക്കറ്റ് സൗജന്യമായി ലഭിക്കും

ടിക്കറ്റ് നിരക്ക്

ഒരാൾക്ക്: 95 ദിർഹം

ആറ് മാസത്തെ സീസൺ പാസ്: 495 ദിർഹം (എത്ര പ്രാവശ്യം വേണമെങ്കിലും പ്രവേശിക്കാം)

ഒന്നിലേറെ ദിവസത്തേയ്ക്കുള്ള പാസ്195 ദിർഹം (തുടർച്ചയായി 30 ദിവസം പ്രവേശിക്കാം)

ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങൾ

എക്സ്പോ 2020 ഓൺലൈൻ ടിക്കറ്റ് ഓഫീസ്

ദുബായ് മെട്രോ സ്റ്റേഷനുകളിലെയും ഇനോക്, എപ് കോ സ്റ്റേഷനുകളിലെയും സ്റ്റോറുകളിൽ.

ടിക്കറ്റുകൾ https://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന ലിങ്കിൽ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.