1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന നടപടിയുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇൻഷുറൻസിലെ എസ്സൻഷ്യൽ ബേസിക് പ്ലാനിൽ മാനസികാരോഗ്യം, ഹോമിയോ, ആയുർവേദം എന്നിവ ഉൾപ്പെടുത്തി. ഇനി ഇവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

നടപടി ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റം വരുത്തുമെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം നാലായിരം ദിർഹത്തിൽ താഴെ വരുമാനമുള്ള ജോലിക്കാർക്കെല്ലാം ഇതു ബാധകമാകും. നിർമാണ തൊഴിലാളികൾ മുതൽ ഗാർഹിക തൊഴിലാളികൾ വരെയുള്ള ലക്ഷക്കണക്കിനു പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒന്നരലക്ഷം ദിർഹം വരെ ചികിത്സാ സഹായം കിട്ടുന്നതാണ് ഇവിടെ സാധാരണക്കാർക്കുള്ള അടിസ്ഥാന ഇൻഷുറൻസ്. ആയുർവേദത്തിനും ഹോമിയോയ്ക്കും 2,500 ദിർഹം വരെയുള്ള സഹായം ലഭിക്കുമെന്ന് അറിയുന്നു. ആയുർവേദ, ഹോമിയോപ്പതി ചികിത്സകൾക്ക് കൂടുതൽ സ്വീകാര്യത വർധിക്കാനും പുതിയ തീരുമാനം ഉപകരിക്കുമെന്ന് ഈ മേഖലയിലുള്ളവരും വ്യക്തമാക്കുന്നു.

മാനസികാരോഗ്യ രംഗത്ത് ഡോക്ടറെ ഒരിക്കൽ സന്ദർശിക്കുന്നതിന് മാത്രം പലപ്പോഴും 800 ദിർഹം വരെ ചെലവു വന്നിരുന്നു. സാധാരണക്കാരെല്ലാം ഇതുവരെ ഇതു സ്വന്തമായി ചെലവഴിക്കുകയാണ് ചെയ്തിരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇതിന് പരിഹാരമാകും. കോവിഡ് ബാധിതരിൽ രോഗം മാറിയശേഷവും മൂന്നിലൊന്ന് പേർക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.