1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2020

സ്വന്തം ലേഖകൻ: ദുബായ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ൾ​ക്ക് പ​ക​രം ഇ​നി ന​മ്പ​റു​ക​ൾ. ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) കാ​മ്പ​യിെൻറ ഭാ​ഗ​മാ​യാ​ണി​ത്. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ത്താ​ൻ പേ​ര് തി​ര​യു​ന്ന​തി​നു​പ​ക​രം ന​മ്പ​ർ ഓ​ർ​ത്തു​വെ​ച്ചാ​ൽ മ​തി​യാ​കും. റൂ​ട്ട് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. സ്​​റ്റേ​ഷ​നു​ക​ളി​ൽ ചി​ഹ്ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും പ​തി​ക്കും. ഓ​ഡി​യോ അ​നൗ​ൺ​സ്മെൻറും ഉ​ണ്ടാ​കും.

ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച​ പദ്ധതി 2021 ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​മെന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു. അ​ന്ത​ർ‌​ദേ​ശീ​യ സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് മാ​റു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണിതെ​ന്ന് റെ​യി​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഹ​സ​ൻ അ​ൽ മു​ത്ത​വ പ​റ​ഞ്ഞു.

അ​ഞ്ച് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​ര് അ​ടു​ത്തി​ടെ മാ​റ്റി​യി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​ണ്​ മെ​ട്രോ​യു​ടെ (റെ​ഡ്, ഗ്രീ​ൻ ലൈ​ൻ​സ്) വേ ​ഫൈ​ൻ​ഡി​ങ്​ സി​ഗ്നേ​ജു​ക​ളും ഓ​ഡി​യോ അ​നൗ​ൺ​സ്മെൻറും. എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്​​റ്റേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൽ ഫാ​ഹി​ദി സ്​​റ്റേ​ഷ​ൻ ഇ​പ്പോ​ൾ ഷ​റ​ഫ് ഡി​ജി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്ക് അ​ൽ ഷീ​ഫ് ആയപ്പോ​ൾ നൂ​ർ ബാ​ങ്ക് മെ​ട്രോ സ്​​റ്റേ​ഷ​ൻ അ​ൽ സ​ഫ സ്​​റ്റേ​ഷ​നാ​യി. ഡ​മാ​ക് എ​ന്ന മെ​ട്രോ സ്​​റ്റേ​​ഷ​ൻ ദുബായ് മ​റീ​നയായി. ന​ഖീ​ൽ സ്​​റ്റേ​ഷ​ൻ അ​ൽ ഖൈ​ൽ മെ​ട്രോ സ്​​റ്റേ​ഷ​നാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു. 2020 ന​വം​ബ​ർ 25 മു​ത​ലാ​ണ് പു​തി​യ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ച​ത്. 2021 ​െഫ​ബ്രു​വ​രി​യി​ലെ ആ​ദ്യ ആ​ഴ്ച​യി​ൽ കാ​മ്പ​യി​ൻ പൂ​ർ​ത്തി​യാ​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.