1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയ 31 രാജ്യങ്ങളിൽനിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇ​വിടേക്ക്​ വരുന്നതിന്​ തടസ്സമില്ല. ദുബാ, ദോഹ തുടങ്ങിയ നഗരങ്ങളിൽ സന്ദർശക വിസയിൽ എത്തി രണ്ടാഴ്​ച താമസിച്ച്​ കുവൈത്തിലേക്ക്​ വരാൻ നിരവധി പ്രവാസികൾ ശ്രമിക്കുന്നുണ്ട്​. ട്രാവൽ ഏജൻസികൾ ഇതിനായി പാക്കേജ്​ തയാറാക്കിയിട്ടുണ്ട്​. ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പ്രവാസികൾ ആശങ്ക പ്രകടിപ്പിച്ച്​ മാധ്യമങ്ങളെ ബന്ധപ്പെട്ടിരുന്നു.

പ്രവാസികൾ ഇങ്ങനെ വരാൻ ശ്രമിക്കുന്നത്​ ശ്രദ്ധയിൽ പെടുത്തി അവസരം നഷ്​ടപ്പെടുത്തരുത്​ എന്നതായിരുന്നു അവരുടെ പരാതി. എന്നാൽ, വിലക്ക്​ ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ​72 മണിക്കൂർ സമയപരിധിയിൽ കോവിഡ്​ പരിശോധനയും നടത്തി കുവൈത്തിലേക്ക്​ വരുന്നതിന്​ തടസ്സമില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. ഇക്കാര്യത്തിൽ ഒരു ആശങ്കയുടെയും ആവശ്യം ഇപ്പോൾ ഇല്ല.

കുവൈത്തിലേക്കുള്ള വരവ്​ സംബന്ധിച്ച്​ ട്രാവൽ ഏജൻസികൾ ഉറപ്പുനൽകാത്തതാണ്​ പ്രവാസികളുടെ ആശങ്കക്ക്​ അടിസ്ഥാനം. യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ താമസിച്ച്​ വരാനാണ്​ കൂടുതൽ പേരും താൽപര്യമെടുക്കുന്നത്​. ദുബായിൽ ക്വാറൻറീനിൽ കഴിയുന്നതിന്​ 160 ദീനാർ മുതൽ 230 ദീനാർ വരെയാണ് ട്രാവൽ ഏജൻസികൾ ഇൗടാക്കുന്നത്​. സന്ദർശക വിസയും ഇൻഷുറൻസും പ്രഭാത ഭക്ഷണം മാത്രം ഉൾപ്പെടുത്തിയ ഹോട്ടൽ ​സൗകര്യവും കോവിഡ്​ പരിശോധനയും അടക്കമാണ്​ ഇൗ തുക. ടൂറിസ്​റ്റ്​ സന്ദർശക വിസയിലാണ്​ യാത്ര.

വിമാന ടിക്കറ്റ്​ സ്വന്തം നിലക്ക്​ എടുക്കണം. 16 രാത്രിയും 17 പകലും വരുന്ന പാക്കേജിൽ നാട്ടിൽനിന്ന്​ ആളുകൾ ദുബായിലേക്ക്​ പോയിത്തുടങ്ങി. ക്വാറൻറീൻ കാലാവധി കഴിഞ്ഞാൽ സ്വന്തം നിലക്ക്​ ടിക്കറ്റ്​ എടുത്ത്​ കുവൈത്തിലേക്ക്​ വരാം. ചില ട്രാവൽസുകാർ ടിക്കറ്റ്​ ഉൾപ്പെടുത്തിയ പാക്കേജും അവതരിപ്പിക്കുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.