1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: ഫിലിം ഫെസ്റ്റിവെലിലിന് എത്തിയത് സുതാര്യമായ വസ്ത്രം ധരിച്ച്; ഈജിപ്ഷ്യന്‍ നടിയ്ക്ക് തടവ് ശിക്ഷ. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ കറുപ്പ് നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാനിയയ്ക്കു നേരേ ചുമത്തിയിരിക്കുന്നത്.

ഐ ഹാവ് ഇഷ്യൂസ് എന്ന വിഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് അശ്ലീല ചുവയുളള രീതിയില്‍ വാഴപ്പഴം കടിച്ചതിന് ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദിനെ ഈജിപ്ഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഒരു വര്‍ഷമായി ശിക്ഷ കുറച്ചു. സമാനമായ ആരോപണങ്ങളാണ് റാനിയയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നതും.

എന്നാല്‍ സംഭവത്തില്‍ 44 കാരിയായ റാനിയ മാപ്പു പറഞ്ഞു. ഇത്തരമൊരു വിവാദം ആ വസ്ത്രം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അത് ഉപേക്ഷിക്കുമായിരുന്നുവെന്നും അത്തരമൊരു വസ്ത്രം ധരിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും റാനിയ പറഞ്ഞു. മനപൂര്‍വ്വമായിരുന്നില്ല അത്. ആദ്യമായാണ് താന്‍ ഇത്തരത്തിലൊരു വസ്ത്രം ധരിക്കുന്നതെന്നും ഇത്രയധികം രോഷം രാജ്യത്ത് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.