1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ. അറബ് ന്യൂസും യുഗോവ് പോളും നടത്തിയ സര്‍വേയിലാണ് പത്തില്‍ എട്ടു വനിതകള്‍ ഡ്രൈവ് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്.

സൗദിയിലെ പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരരെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സ്ത്രീകളും ഡ്രൈവിംഗിനുള്ള അപേക്ഷ തയ്യാറാക്കി കാത്തിരിക്കുകയാണെന്നും സൗദിയിലെ പ്രമുഖ പത്രമായ അറബ് ന്യൂസ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനമോടിക്കാനുള്ള അനുമതി ജീവിത ശൈലിയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 500 ഓളം വനിതകള്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം സല്‍മാന്‍ രാജാവാണ് സൗദിയില്‍ വനിതകള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കുമെന്ന കാരൃം അറിയിച്ചത്.

സര്‍വേയില്‍ 95 ശതമാനം വനികളും വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ ബോധവാന്‍മാരാണെന്നും പ്രതികരണം പോസറ്റീവാണെന്നും കണ്ടെത്തിയിരുന്നു. 77 ശതമാനം പേരും വാഹനമോടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തോട് പോസറ്റീവായാണ് പ്രതികരിച്ചത്. പത്തില്‍ ഏഴ് പുരുഷന്‍മാരും വനിതകള്‍ അനുകൂല നിലപാടുള്ളവരാണ്.

അതേസമയം വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതിയെ അനുകുലിക്കാത്തവര്‍ മൊത്തം സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം വരും. ഇവര്‍ വനിതകള്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.