1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനും കഴിയും.

യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുവരുന്നു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് മാസങ്ങളോളം യാത്ര മുടങ്ങിയപ്പോൾ വിമാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നിരുന്നു. അന്നുണ്ടായിരുന്ന പൈലറ്റുമാർ, കാബിൻ ക്രൂ എന്നിവരെയും മറ്റ് പ്രവർത്തന ജീവനക്കാരെയും തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ എമിറേറ്റ്സിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തുവരുന്നു. എമിറേറ്റ്സ് നിലവിൽ ഇന്ത്യയടക്കം 120 ലേറെ നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നു. വർഷാവസാനത്തോടെ തങ്ങളുടെ ശേഷിയുടെ 70 ശതമാനം വീണ്ടെടുക്കാനാണ് പദ്ധതി. എ380 വിമാനങ്ങൾ സർവീസിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഒരുങ്ങുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.