1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2015

സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവേചനം, സംസ്ഥാന യുവജന കമ്മീഷന്‍ ഇടപെടുന്നു, വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും യുവജന കമ്മീഷന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയാല്‍ കമ്മീഷന്‍ നടപടി സ്വീകരിയ്ക്കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ആണ്‍കുട്ടികള്‍ ഒരുമിച്ചിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബ് സ്വീകരിച്ചത്. ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

അബ്ദുറബ്ബിന്റെ പരാമര്‍ശം വിവാദമായതിന് ശേഷമാണ് മന്ത്രിയേയും ഫറൂഖ് കോളേജ് മാനേജ്‌മെന്റിനേയും പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍ മനോരമ പത്രത്തില്‍ കത്തെഴുതിയത്. ഫറൂഖ് കോളേജില്‍ മാത്രമല്ല, സംസ്ഥാനത്തെവിടേയും കാമ്പസ്സുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ കത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.