1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2015

സൗദി അറേബ്യയില്‍ ഫാഷന്‍ ഷോകളും ഫാഷന്‍ പരേഡുകളും സൗദി ഭരണകൂടം നിരോധിച്ചു. ഫാഷന്‍ ഇവന്റുകളിലൂടെയും മറ്റും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്ന വസ്ത്ര ഡിസൈനേഴ്‌സിനും തുണി കമ്പനികള്‍ക്കും സൗദി രാജഭരണത്തിന് കീഴിലുള്ള സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ഫാഷന്‍ ഷോകളും മറ്റും നടത്തുന്നവര്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങിക്കാറില്ലെന്നും ഇതിന് പ്രത്യേകം ലൈസന്‍സ് ആവശ്യമാണെന്നും ചേമ്പര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു കാലത്തിനിടെ നിരവധി ഷാഷന്‍ അനുബന്ധ ഇവന്റുകളാണ് സൗദിയില്‍ നടന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും അനുവാദമുണ്ടായിരുന്നില്ല. ഇതിന്റെ സംഘാടകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് എതിരെ നടപടി എടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ചേമ്പര്‍ അധികൃതര്‍ പറഞ്ഞതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ മോഡലിംഗ് കരിയര്‍ നയിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ് സൗദി ഭരണകൂടത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

സൗദിയില്‍ മോഡലിംഗ് എന്ന ആശയം ഉരുത്തിരിഞ്ഞത് അടുത്ത കാലത്താണ്. അധികകാലമായിട്ടില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ടായിരുന്നതായി മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ സൗദി ഗസറ്റ് പത്രത്തോട് പറഞ്ഞു. യാഥാസ്ഥിതിക മനോഭാവമുള്ള സൗദിയില്‍ റാംപില്‍ നടന്നിരുന്നതില്‍ കൂടുതലും പുരുഷന്മാരായിരുന്നു. ഇവരുടെ മോഡലിംഗ് കരിയറാണ് ഫാഷന്‍ പരേഡ് നിരോധിക്കുന്നതോടെ ഇല്ലാതാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.