1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2015

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്‌വിന്‍. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ദുബായിയിലേക്ക് കടന്നതായാണ് പൊലീസ് നല്‍കുന്ന വിവരമെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫാ. എഡ്‌വിന്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഫാ. എഡ്‌വിന്റെ മുടി, കുറ്റകൃത്യം നടന്ന മുറിയിലെ ബെഡ്ഷീറ്റ്, കര്‍ച്ചീഫ് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കോടതിയുടെ പ്രത്യേക അനുമതിയോടെ പോലീസ് ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

ഏപ്രില്‍ ഒന്നിനാണ് പെണ്‍കുട്ടിയുടെ മാതാവ് പുരോഹിതനെതിരെ പരാതി നല്‍കിയത്. ഇക്കാര്യം അറിഞ്ഞ ഫാ. എഡ്‌വിന്‍ ഏപ്രില്‍ രണ്ടിന് ഇന്ത്യ വിട്ടെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ബംഗളുരു വിമാനത്താവളത്തില്‍ നിന്നാണ് ദുബായിലേക്ക് രക്ഷപെട്ടതെന്ന് യാത്രാ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ഫാ എഡ്‌വിനെതിരെ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ വ്യാജമാണെന്നും എഡ്‌വിനെ കേസില്‍ കുടുക്കിയതാണെന്നും എഡ്‌വിന്റെ സുഹൃത്ത് എന്‍ആര്‍ഐ മലയാളിയോട് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.