1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

സോണി ജോസഫ്‌

നോര്‍വിച്ച്: പാലാ കൊടുമ്പുളി താബോര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്ന് ആരംഭിക്കുന്നു. വെളളി, ശനി, ഞയര്‍ ദിവസങ്ങളിലായി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക കുമ്പസാര സൗകര്യവും കൗണ്‍സിലിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ക്കായുളള പ്രത്യേക ധ്യാനം പ്രമുഖ അല്‍മായ പ്രഷിതന്‍ ജേക്കബ്ബ് ചെറിയാന്റെ നേതൃത്വത്തില്‍ നടക്കും. നോര്‍വിച്ചിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ പങ്കെടുക്കുന്ന ധ്യാനത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസിച്ച് ധ്യാനം കൂടാനുളള സൗകര്യവും ഏര്‍്‌പ്പെടുത്തിയിട്ടുണ്ട്. ഏകദേശം പത്തോളം പേര്‍ ഇതിനോട് അകം തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്തികഴിഞ്ഞു.

ധ്യാനം നടക്കുന്ന ഹെവിറ്റ് സ്‌കൂളില്‍ ഇന്നലെ വൈകുന്നേരം തന്നെ ജേക്കബ്ബ് അച്ചന്‍ എത്തി വെഞ്ചരിച്ചു.പ്രാര്‍ത്ഥനായോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ കൂട്ടായ്മയും ഇന്നലെ സ്‌കൂളില്‍ സംഘടിപ്പിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശ്വാസികളേയും സാദരം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Hewett school, NOrwich, NR12pw

സമയം: രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജജ് – 07878120858, ഷിനു – 07897338607, ഷിജൂ – 07722052154, മജു – 07859075428, ജയ്‌മോന്‍ – 07804494961, സോണി – 07515662202 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.