1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് പാകിസ്ഥാനില്‍ ഫത്‌വ. പാകിസ്ഥാനിലെ 200 മതപണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഫത്‌വ ഇറക്കിയത്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലാതാക്കുക ഇസ്ലാലാമിക ഭരണകൂടങ്ങളുടെ കടമയാണെന്നും ഫത്‌വയില്‍ പറയുന്നു.

പോളിയോ വാക്‌സിന്‍ എടുക്കുന്നതിനെ എതിര്‍ക്കുകയും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്യുന്നവരെ കൊടുംകുറ്റവാളികളായി കാണണം. ആരുടെയായാലും ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത് വലിയ പാപവും ഹീനമായ കുറ്റവുമാണ്. മാത്രമല്ല വംശീയമായ ആക്രമണങ്ങളോടും ഇസ്ലാം യോജിക്കുന്നില്ലെന്ന് ഫത്‌വ വ്യക്തമാക്കുന്നു.

താലിബാന്‍, അല്‍ ഖായിദ, ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോ ഹറാം, അല്‍ ഷബാബ് തുടങ്ങിയ ജിഹാദി സംഘടനകളുടെ തത്വശാസ്ത്രം വഴിതെറ്റിക്കുന്നതാണ്. ഇസ്ലാമിനെക്കുറിച്ചുള്ള പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചിന്തകളാണ് അവരുടേത്. അവരുടെ പ്രവര്‍ത്തനം ഇസ്ലാം വിരുദ്ധമാണെന്നും വിവിധ ഇസ്ലാ വിഭാഗങ്ങളില്‍ പെടുന്ന മതപണ്ഡിതന്മാരുടെ സംയുക്ത സമ്മേളം പ്രഖ്യാപിച്ചു.

മേയ് 22 സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ദിനമായി ആചരിക്കുമെന്നും മതപണ്ഡിതന്മാരുടെ സമ്മേളനത്തിനു നേതൃത്വം നല്‍കിയ മൗലാന സിയാവുള്‍ ഹഖ് നഖ്ഷ്ബന്ദി അറിയിച്ചു. അന്ന് നാലു ലക്ഷം മസ്ജിദുകളില്‍ അക്രമത്തിനും കൂട്ടക്കൊലക്കും എതിരായ സന്ദേശങ്ങള്‍ നല്‍കും.

താലിബാന്‍, അല്‍ ഖായിദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുടെ പ്രചാരണങ്ങളെ എതിര്‍ക്കാന്‍ ഉലമ ബോര്‍ഡുകള്‍ക്കും രൂപം നല്‍കാനും പദ്ധതിയുണ്ട്. ഭീകരത തുടച്ചു നീക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന പദ്ധതിക്കും അന്നു തുടക്കം കുറിക്കുമെന്നും മൗലാന സിയാവുള്‍ ഹഖ് വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.