1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

ലിജു പാറത്തോട്ടാല്‍

ലീഡ്സ് രൂപതയിലെ പുരാതനവും സീറോ മലബാറിന്റെ ശക്തി കേന്ദ്രവുമായ കേരള കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 28 ശനിയാഴ്ച വൈകുന്നേരം സെന്റ്.പീറ്റേഴ്സ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വ്വം ആഘോഷിയ്ക്കുന്നു.

അന്നേദിവസം വൈകുന്നേരം 3.30ന് ബഹുമാനപ്പെട്ട ഫാ. ഷാജി പുന്നാട്ട് കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിയ്ക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ പാട്ടു കുര്‍ബ്ബാന, ലദീഞ്ഞ്, വാഴ്‌വ്, തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, മതബോധനവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിയ്ക്കുന്നതാണ്. വിശുദ്ധരുടെ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം ST.PETERS CHURCH, BRADFORD, 651 LEEDS ROAD, BD3 8EL

www.keralacatholiccommunitybradford.net

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.